ക്യാൻസർ രോഗികളിലെ നാല് സമാനതകൾ

Back to All Articles
cancer

ക്യാൻസർ രോഗികളിലെ നാല് സമാനതകൾ

ഇന്ന് നമുക്ക് ചുറ്റും നോക്കുകയാണെങ്കിൽ ഏറ്റവും മികച്ച ഡോക്ടർമാർ,ആശുപത്രികൾ,പോഷകാഹാരവിദഗ്ദർ,പോഷണപൂരകങ്ങൾ,കായിക പരിശീലന കളരികൾ,മുന്തിയ ഭക്ഷണം എന്നുവേണ്ട ആരോഗ്യപരിപാലനത്തിന് ആവശ്യമായതെന്തും നമുക്കുണ്ട്.എന്നിട്ടും അർബുദം ഒരു പകർച്ചവ്യാധിയായി വ്യാപിക്കുകയാണ് അത് ബാധിച്ചവരുടെ എണ്ണം ആപത്ക്കരമായ നിരക്കിൽ പെരുകുകയാണ്. ഇത് ഇന്ത്യയിൽ മാത്രമല്ല, ലോകം മുഴുവൻ ഇതാണ് സ്ഥിതി.കേവലം ഇന്ത്യയിൽ പരിമിതമല്ലാതെ ലോകത്തെല്ലായിടത്തുനിന്നും ശേഖരിച്ച വിവരങ്ങളാണ് താഴെ കൊടുക്കുന്നത്.ആസ്ത്രേലിയ,മെക്സിക്കോ,വിയറ്റ്നാം,റഷ്യ,യു എസ് എ,തായ്ലന്റ്, ജപ്പാൻ,തായ് വാൻ എന്നിവിടങ്ങളിലുള്ള ക്യാൻസർ രോഗികളുമായും ഞങ്ങൾ ഇടപഴകുകയുണ്ടായി.

ഇന്ന് നാം ജീവിക്കുന്ന ലോകം മൊത്തത്തിൽ മലീമസമാണ് എന്ന കാര്യത്തിൽ സംശയമൊന്നുമില്ല, നാം ശ്വസിക്കുന്ന വായു മുതൽ കഴിക്കുന്ന ഭക്ഷണം വരെ, എന്നാൽ ബാഹ്യമായ ഘടകങ്ങൾ പരിശോധിക്കുന്നതിനു പുറമെ ആന്തരികമായ വസ്തുതകളും വിശകലനം ചെയ്ത്, നമ്മെ പോലെ വിവരവും വിവേകവുമുള്ളവർ പോലും എന്തുകൊണ്ട് അതിദ്രുതമായ നിരക്കിൽ ക്യാൻസറിന് വഴിപ്പെടുന്നു എന്ന് നാം കണ്ടെത്തണം.

കഴിഞ്ഞ ഒരു വർഷത്തിൽ ഞങ്ങൾ രോഗനിർണ്ണയം നടത്തി വിദഗ്ദോപദേശം നൽകിയ ഏറെക്കുറെ 97% സംഭവങ്ങളും ക്യാൻസർ രോഗികൾക്കിടയിലെ താത്പര്യജനകമായ ചില പൊതുപ്രവണതകളും സമാനതകളും വെളിവാക്കുന്നു.അധികപേരും വിശ്വസിക്കുന്നതിനു വിരുദ്ധമായി, അമിതവണ്ണം,രാസവസ്തുക്കളുമായുള്ള ഇടപഴകൽ, പുകയില, മദ്യപാനം, ജനിതക വൈകല്യങ്ങൾ എന്നിവ കാരണമായി ക്യാൻസറുണ്ടാകുന്നത് വിരളമാണ്. തീർച്ചയായും അവ ക്യാൻസറിന് കാരണമാകുന്നു എന്നിരിക്കെതന്നെ, അവയ്ക്കപ്പുറം വേറെ ചിലത് കൂടിയുണ്ട്.  

താഴെ പറയുന്നവയാണ് പ്രസ്തുത സമാനതകൾ:

ദീർഘകാലമായ മലബന്ധം:

മലബന്ധം മറ്റൊരു ആരോഗ്യപ്രശ്നമല്ല, അതൊരു രോഗമാണ്.നിങ്ങൾക്ക് ഒരുപാട് കാലമായി മലബന്ധം ഉണ്ടെങ്കിൽ, വിസർജ്ജിച്ചുകളയേണ്ടതായ വിഷമയമായ അവശിഷ്ടങ്ങൾ നിങ്ങളുടെ ശരീര സംവിധാനത്തിൽ നിങ്ങൾ സംഭരിക്കുകയാണ് ചെയ്യുന്നത്. പ്രത്യേകിച്ച് സ്ത്രീകളിൽ, അവരുടെ വൻകുടലിൽ പദാർത്ഥങ്ങൾ തടസ്സം സൃഷ്ടിക്കുമ്പോൾ, പുറത്തേക്ക് പോകേണ്ടതായ ഈസ്ട്രജൻ (സ്ത്രീ ഹോർമോൺ) പിൻവാങ്ങുകയും ശരീരവ്യൂഹത്തിലേക്ക് പ്രവേശിക്കുകയും ഈസ്ട്രജൻ ഡൊമിനന്റ് ക്യാൻസറുകൾക്ക് അത് കാരണമാകുകയും ചെയ്യുന്നു.വിഷലിപ്തമായ അവശിഷ്ടങ്ങൾ രോഗപ്രതിരോധശക്തി കുറച്ച് ഏതെങ്കിലും ജീനിന്റെ പരിവർത്തനത്തിന് അതല്ലെങ്കിൽ ഇതിനകം പരിവർത്തനത്തിന് വിധേയമായ ജീൻ പ്രകടമാകുന്നതിന് കാരണമാകുകയും ചെയ്യുന്നു.     

അസിഡിറ്റി:

മിക്കവാറും എല്ലാ ആരോഗ്യപ്രശ്നങ്ങളും ആരംഭിക്കുന്നത് അസിഡിറ്റിയിൽനിന്നാണ്. അസിഡിറ്റിയുടെ സാഹചര്യങ്ങളിൽ ക്യാൻസർ സെല്ലുകൾ പുഷ്ടിപ്രാപിക്കുന്നു. അസിഡിറ്റിയുള്ള ശരീരം, മുഴകൾ വളരാനുള്ള സാഹചര്യം ഉണ്ടാക്കുകയും ഏറെക്കുറെ എല്ലാ വൈറസുകൾക്കും പകർച്ച രോഗാണുക്കൾക്കും ബാക്ടീരിയയ്ക്കും വിളനിലം ഒരുക്കുകയും ചെയ്യുന്നു.എന്നിരിക്കിലും,ക്ഷാരഗുണമുള്ള ഭക്ഷണങ്ങൾ അമിതമാകുന്നത് ആരോഗ്യത്തിന് ഗുണകരമല്ല.അനുയോജ്യമായ pH വാല്യൂ നിലനിർത്താൻ അമ്ലഗുണമുള്ള ഭക്ഷണങ്ങളുടെയും ക്ഷാരഗുണമുള്ള ഭക്ഷണത്തിന്റെയും ശരിയായ സന്തുലനം ശരീരത്തിന് അനിവാര്യമാണ്.    

ദുർബ്ബലമായ വൈകാരിക ആരോഗ്യം:

ഒരു രോഗിയെ ക്യാൻസർ രോഗനിർണ്ണയം നടത്തുന്നതിനുമുമ്പ്, തന്റെ ജീവിതത്തിൽ കഴിഞ്ഞ 6 മാസങ്ങൾ മുതൽ 12 മാസങ്ങൾവരെ (ചിലപ്പോൾ അതിലേറെ) കാലയളവിൽ ഉണ്ടായ സംഭവങ്ങളുമായി മിക്കവാറും എല്ലാ ക്യാൻസർ സാഹചര്യങ്ങളെയും കൂട്ടിയിണക്കാവുന്നതാണ്. ഇത്തരത്തിലുള്ള 97% സംഭവങ്ങളും ഇപ്പറഞ്ഞ സമയകാലത്ത് അവർ വിധേയമായ അതിവൈകാരികമായ വിഷമതകളുമായി ബന്ധമുള്ളവയാണ്. നിത്യജീവിതത്തിലെ പിരിമുറുക്കങ്ങളെക്കുറിച്ചല്ല പറയുന്നത്. മറിച്ച്, മാസങ്ങളായും വർഷങ്ങളായും വിട്ടുമാറാത്ത ദീർഘകാലമായുള്ള മനക്ലേശമാണ് ഉദ്ദേശിക്കുന്നത്. ഉദാഹരണത്തിന്, വിവാഹ മോചനം, പ്രിയപ്പെട്ടവരുടെ വേർപ്പാട്, ശാരീരികമായ ആഘാതം, മാതാപിതാക്കളിൽ ഒരാളുടെ വിയോഗം, സാമ്പത്തിക പ്രശ്നങ്ങൾ, ആത്മാഭിമാനത്തിനും ആത്മവിശ്വാസത്തിനും ഇടിവ് തട്ടുന്ന പ്രശ്നങ്ങൾ. ഈ പിരിമുറുക്ക ഘടകങ്ങളെല്ലാം ചേർന്ന് നമ്മെ ആന്തരികമായി നശിപ്പിക്കുന്നു. ഈ വികാരങ്ങൾ ഉള്ളിൽ കെട്ടിക്കിടക്കുന്നത് കാര്യങ്ങൾ കൂടുതൽ വഷളാക്കും.വിഷലിപ്തമായ അവശിഷ്ടങ്ങളെപോലെ വിഷമയമായ വികാരങ്ങളെയും നാം പുറംതള്ളണം.    

നേരേമറിച്ച്, ഒന്നുകിൽ യോഗ, പ്രാണായാമ, ധ്യാനം, ആന്തരികജ്ഞാനം, പങ്കുവെക്കൽ, നിഷേധാത്മകമല്ലാത്ത ദൃഢപ്രതിജ്ഞ എന്നിവയിലൂടെയോ അല്ലെങ്കിൽ കൃതജ്ഞത നിഷ്ഠയിലൂടെയോ   ശരിയായ രീതിയിൽ ഈ പിരിമുറുക്ക നിമിത്തങ്ങളെ കൈകാര്യം ചെയ്യുമ്പോൾ ശമനം സംഭവിക്കുന്നതായും നമുക്ക് കാണാം.

ഉറക്കക്കുറവ്:

മിക്കവാറും എല്ലാ ക്യാൻസർ രോഗികളും അവരുടെ ജീവിതത്തിൽ കുറച്ചുസമയം മാത്രം ഉറങ്ങിയവരാണ്.പ്രകൃതിയുടെ പരിവൃത്തിയുടെ ഭാഗമായി നമ്മുടെ ശരീരത്തിൽ അന്തർലീനമായതാണ് ഉറക്കം.പ്രകൃതിയുമായി ഇണങ്ങുന്നതിൽ നാം വീഴ്ചവരുത്തുമ്പോൾ നമുക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നു.നാം ഉറങ്ങുമ്പോൾ;മെലാടോണിൻ എന്ന് പേരായ ഹോർമോൺ ശാരീരത്തിൽ ഉൽപാദിപ്പിക്കപ്പെടുന്നു, ക്യാൻസർ വിരുദ്ധ ഹോർമോണായും ഇത് അറിയപ്പെടാറുണ്ട്.നാം ഉറങ്ങുന്ന വേളയിൽ, ക്യാൻസറിന്റെ മാത്രമല്ല ഏത് അസുഖത്തിന്റെയും ആദ്യത്തെയും അവസാനത്തെയും പ്രതിരോധനിരയായ രോഗപ്രതിരോധശക്തിയെ ഉത്തേജിപ്പിക്കാൻ മെലാടോണിൻ സഹായിക്കുന്നു.

ഇവയാണ് കഴിഞ്ഞ രണ്ട് വർഷങ്ങളായി ഏറെക്കുറെ 97% ക്യാൻസർ രോഗികളിലും ഞങ്ങൾക്ക് കാണാൻ കഴിഞ്ഞ ഏറ്റവും അധികമായ നാല് സമാനതകൾ, ഇപ്പോഴും ഈ പ്രവണത ഇതേരീതിയിൽ തുടരുന്നു.

താഴെ പറയുന്ന രോഗാവസ്ഥകൾ കാരണമായി മുകളിൽ പറഞ്ഞ 4 സമാനതകൾ ഉത്ഭവിക്കാം:

  1. ഉദാസീനമായ ജീവിതശൈലി: ശരീരം വേണ്ടവിധം ചലിപ്പിച്ചില്ലെങ്കിൽ ശരീരഭാര പ്രശ്നങ്ങൾ,അമ്ലത,ലിംഫാറ്റിക് ഡ്രെയിനേജിൽ മാന്ദ്യം (വിഷലിപ്തമായ പദാർത്ഥങ്ങളുടെ ആധിക്യം കാരണമായുണ്ടാകുന്നത്),മലബന്ധം,അധികസമയവും ആലസ്യം എന്നിവ അനുഭവപ്പെടാൻ ഇടയാക്കുന്നു, കാരണം കായിക വ്യായാമമാണ് ഉൻമേഷദായക ഹോർമോണുകൾ ഉൽപാദിപ്പിക്കുന്നത്.
  2. ജലപാനം കുറയൽ: ശരിയായ അളവിൽ വെള്ളം കുടിക്കുന്നതിലൂടെ മാത്രം ഒരുപാട് ആരോഗ്യപ്രശ്നങ്ങൾ തടയാവുന്നതാണ്.ജലപാനത്തിന്റെ അളവ് കുറയുന്നത് രോഗപ്രതിരോധശക്തിയുടെ ശോഷണം,മലബന്ധം,അമ്ലത,മസ്തിഷ്ക്കാരോഗ്യം ക്ഷയിക്കൽ, ഊർജ്ജശോഷണം എന്നിവയ്ക്ക് കാരണമാകും.
  3. ദോഷകരമായ ചിന്തകൾ: മനസ്സും ശരീരവും തമ്മിലുള്ള ബന്ധം യഥാർത്ഥമാണ്. രോഗത്തെക്കുറിച്ചുള്ള തീവ്രമായ ഭയം രോഗം വിളിച്ചുവരുത്തും, ഇതര ജീവിതശൈലി ഘടകങ്ങളെല്ലാം നിങ്ങൾ ഒഴിവാക്കിയാൽപോലും.നിങ്ങൾ എന്താണോ ചിന്തിക്കുന്നത് അതാണ് നിങ്ങൾ.ദേഷ്യം പിടിപ്പിക്കുന്ന ചിന്തകളില്ലെങ്കിൽ ഒരാൾ കോപിഷ്ടനാകുകയില്ല അതുപോലെത്തന്നെ സന്തോഷകരമായ ചിന്തയാണ് ഒരാളെ സന്തുഷ്ടനാക്കുന്നത്. അസുഖചിന്തകളില്ലാത്തയാളെ അസുഖം ബാധിക്കുകയില്ല.ഓരോ ചിന്തയും എന്തെങ്കിലും പ്രകടമാക്കും.ക്യാൻസർ രോഗികളുടെ കാര്യത്തിൽ, പല രീതികളിലുള്ള കോപം, അസ്വസ്ഥത, ഭയം, വിദ്വേഷം, അസൂയ, OCD ഗുണവിശേഷങ്ങൾ, പ്രതികാര മനോഭാവം എന്നിവ നമുക്ക് കാണാൻ കഴിയും.ഈ നിഷേധാത്മക വികാരങ്ങളെല്ലാം ദോഷകരമായ പിരിമുറുക്കങ്ങൾക്ക് കാരണമാകും, ഇവ ക്രമേണ അസിഡിറ്റി, കുടലിന്റെ ആരോഗ്യമില്ലായ്മ, മുകളിൽ ചർച്ച ചെയ്തത് പോലുള്ള സമാനതകൾ എന്നിവയ്ക്ക് വഴിവെക്കും.     

ലൂക്ക് കൗട്ടിൻഹോ
സംയോജിത & ജീവിതശൈലി ഔഷധം – സമഗ്ര പോഷകാഹാരം
വെബ്സൈറ്റ് – www.lukecoutinho.com
ഇമെയിൽ – info@lc.alp.digital

From a pimple to cancer, our You Care Wellness Program helps you find a way


Talk to our integrative team of experts today 


18001020253 

info@lukecoutinho.com 

Share this post

Leave a Reply

Your email address will not be published. Required fields are marked *

Back to All Articles