മലബന്ധ പരിഹാരത്തിന് നൈസർഗ്ഗികമായ 5 മാർഗ്ഗങ്ങൾ

Back to All Articles
constipation

മലബന്ധ പരിഹാരത്തിന് നൈസർഗ്ഗികമായ 5 മാർഗ്ഗങ്ങൾ

ദഹനേന്ദ്രിയ വ്യവസ്ഥയിലൂടെ ഭക്ഷണം വളരെ സാവധാനം നീങ്ങുന്നത് കാരണമായി ഉടലെടുക്കുന്ന അവസ്ഥയാണ് മലബന്ധം. മോശപ്പെട്ട ഭക്ഷണചര്യ, നിർജ്ജലീകരണം, ഔഷധസേവ, സ്ഥിരമായി നിലനിൽക്കുന്ന അസുഖം, നാഡീവ്യവസ്ഥയെ ബാധിക്കുന്ന അസുഖം, ചില പ്രത്യേക മാനസ്സിക പ്രശ്‌നങ്ങൾ തുടങ്ങിയവയാണ് ഇതിന് പ്രേരകമാകുന്നത്. മലബന്ധം ഒരു രോഗമല്ല. ആഴ്ചയിൽ മൂന്ന് പ്രാവശ്യത്തിൽ താഴെമാത്രം മലവിസർജ്ജനം നടത്തേണ്ടിവരുന്ന ഒരു അവസ്ഥയാണത്. ചില ആളുകളെ സംബന്ധിച്ച്, വളരെ അപൂർവ്വമായി മാത്രം കാണപ്പെടുന്ന ഒന്നാണ് മലബന്ധമെങ്കിലും, മറ്റു ചിലർക്ക് ഇത് സ്ഥിരമായ ഒരു അവസ്ഥയാണ്. കട്ടകളായുള്ള മലം, കട്ടിയേറിയ മലം, മലവിസർജ്ജനം നടത്തുവാനുള്ള വൈഷമ്യം, അതിന് കഴിയാതാവുക, വയറൊഴിഞ്ഞ് മലം പോയില്ല എന്ന തോന്നൽ ഇതൊക്കെയാണ് മലബന്ധം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. മലബന്ധം ഉണ്ടാകുക എന്നത് പലപ്പോഴും വളരെ നിരാശയും അസ്വസ്ഥതയും ജനിപ്പിക്കുന്ന ഒരു കാര്യമാണ്. ഭക്ഷണചര്യ, ജീവിതശൈലി എന്നിവയിൽ ചില മാറ്റങ്ങൾ വരുത്തുന്നതിലൂടെ നിങ്ങളുടെ കുടൽ ചലനങ്ങളെ സ്ഥായിത്വമുള്ളതാക്കാൻ കഴിയും. അവ സഹായകമാകുന്നില്ലെങ്കിൽ, ഡോക്ടറെ കാണുക.

 

  1. ഭക്ഷ്യനാരുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുകഃ ലയിക്കുന്നതും അല്ലാത്തതുമായ നാരുഘടകങ്ങൾ കുടലിന്റെ സുഗമമായ പ്രവർത്തനത്തിന് അത്യന്താപേക്ഷിതമാണ്. ഭൂരിഭാഗംവരുന്ന സസ്യ ഭക്ഷണങ്ങളിലും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിലുള്ള നാരുഘടകങ്ങൾ കാണുവാനാകും. ലയിക്കാനാകുന്ന ഭക്ഷ്യനാരുകൾ ഉയർന്ന തോതിൽ അടങ്ങിയിരിക്കുന്ന ഓട്ടുമീൽ, ഉരുളക്കിഴങ്ങ്, ഉണക്ക പയറുകൾ, അരിത്തവിട്, ബാർലി, നാരകവർഗ്ഗ ഫലങ്ങൾ, പയറുവർഗ്ഗങ്ങൾ തുടങ്ങിയവ നിങ്ങളുടെ ഭക്ഷണചര്യയിൽ ഉൾപ്പെടുത്തണം. പോഷകരഹിത ഭക്ഷണങ്ങൾ, സംസ്‌കരിച്ച ഭക്ഷണങ്ങൾ, പാൽക്കട്ടി, മാംസം, ഐസ്‌ക്രീം തുടങ്ങിയ ഭക്ഷണങ്ങൾ കഴിവതും ഒഴിവാക്കുക.
  2. ഉദാസീന ജീവിതശൈലിയിൽനിന്നും മാറി സജീവമായി മുന്നേറുകഃ സ്ഥിരമായ മലബന്ധത്താൽ നിങ്ങൾ വിഷമിക്കുകയാണെങ്കിൽ, എന്നും വ്യായാമം ചെയ്യുന്നത് വളരെ പ്രയോജനപ്രദമായിരിക്കും. സ്ഥായിത്വമുള്ള കുടൽ ചലനങ്ങൾ ലഭ്യമാകുന്നതിന് വ്യായാമം അത്യന്താപേക്ഷിതമാണ്. ശാരീരിക പ്രവർത്തനങ്ങൾ ഇല്ലാതിരിക്കുന്നത് മലബന്ധത്തിന്റെ മുഖ്യ കാരണങ്ങളിലൊന്നാണ്. വൻകുടലിലൂടെ ഭക്ഷണം നീങ്ങുന്നതിന്റെ സമയം കുറച്ച് മലബന്ധത്തെ പരിഹരിക്കാൻ വ്യായാമം സഹായിക്കും. നടത്തം, ഓട്ടം, യോഗ, നീന്തൽ തുടങ്ങിയ ശാരീരിക പ്രവർത്തനങ്ങൾ സ്ഥിരമായി അനുവർത്തിക്കുന്നത്‌ നിങ്ങളുടെ ദഹനേന്ദ്രിയനാളി ആരോഗ്യത്തിൽ നിലകൊള്ളുന്നതിന് സഹായിക്കും.
  3. കുടലും മസ്തിഷ്‌കവും തമ്മിൽ അടുത്ത ബന്ധം പുലർത്തുന്നതിനാൽ വികാരവിചാരങ്ങളെ നന്നായി കൈകാര്യം ചെയ്യുകഃ ഒരുപക്ഷേ നിങ്ങൾക്കിത് പുതിയൊരു അറിവായിരിക്കാം. എന്നാൽ മസ്തിഷ്‌കവും കുടലും തമ്മിൽ അടുത്ത ബന്ധം നിലനിറുത്തുന്നു എന്ന കാര്യം യാഥാർത്ഥ്യമാണ്. മാനസ്സിക പിരിമുറുക്കം, വിഷമം, ആശങ്ക, അസ്വസ്ഥത എന്നിവ അനുഭവപ്പെടുകയാണെങ്കിൽ, ദഹനേന്ദ്രിയ വ്യവസ്ഥയിൽ മോശപ്പെട്ട ഒരു സ്വാധീനം അവ സൃഷ്ടിക്കും.
  4. എല്ലാ ദിവസവും ഒരേ സമയത്തുതന്നെ മലവിസർജ്ജനം നടത്തുകഃ എല്ലാ ദിവസവും ഒരു കൃത്യ സമയത്ത് കുടലൊഴിഞ്ഞ് പോകുന്നതിനുള്ള അവസരം നിങ്ങൾ കണ്ടെത്തണം. ഭക്ഷണം കഴിച്ച് ഇരുപത് മുതൽ മുപ്പത് മിനിറ്റ് കഴിയുമ്പോഴുള്ള ഒരു സമയം തിരഞ്ഞെടുക്കുന്നത് നന്നായിരിക്കും. പ്രഭാതഭക്ഷണം കഴിഞ്ഞ് 20 മിനിറ്റുകൾക്ക് ശേഷം മലവിസർജ്ജനം നടത്താൻ പല ഡോക്ടർമാരും നിങ്ങളോട് ശുപാർശ ചെയ്യാറുണ്ട്. ശരിയാംവണ്ണം മലം പോകുന്നതിന് പത്ത് മുതൽ പതിനഞ്ച് മിനിറ്റുനേരം കക്കൂസിൽ ചിലവഴിക്കുക. ആ സമയത്ത് വലിയ ആയാസം കൊടുക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. 
  5. പരമ്പരാഗതമായ രീതിയിൽ ഇരിക്കുകഃ കക്കൂസിൽ ഇരിക്കുന്ന ശൈലിയിൽ ചെറിയ മാറ്റം വരുത്തണം. നല്ല കുടൽ
    ചനത്തിലൂടെ മലവിസർജ്ജനം എളുപ്പത്തിൽ നടക്കാൻ അത് നിങ്ങളെ സഹായിക്കും. ചെറിയൊരു കാൽപീഠത്തിൽ കാലുകൾ ഉയർത്തി വച്ചതിനുശേഷം കക്കൂസ് ഇരിപ്പിടത്തിലേക്ക് ചാഞ്ഞിരുന്നുകൊണ്ട് വിസർജ്ജനം നടത്താൻ നിങ്ങൾക്ക് കഴിയും. ലംബമായി നിവർന്നിരുന്ന് വിസർജ്ജനം നടത്തുന്നതിനേക്കാൾ എളുപ്പത്തിൽ കുടലൊഴിഞ്ഞ് പോകാൻ ഈ ഇരിപ്പ് സഹായകമാണ്. കാലുകൾ താഴെ ചവിട്ടി ഉദര ഭാഗത്ത് പേശീമർദ്ദം അനുഭവപ്പെടുത്തുവാനുള്ള അവസരം അങ്ങനെ സംജാതമാക്കുന്നു.

From a pimple to cancer, our You Care Wellness Program helps you find a way


Talk to our integrative team of experts today 


18001020253 

info@lukecoutinho.com 

Share this post

Leave a Reply

Your email address will not be published. Required fields are marked *

Back to All Articles