പ്രകൃതിദത്തമായ വീട്ടുവൈദ്യത്തിലൂടെ നരച്ച മുടി കറുപ്പിക്കാം
രോമകൂപങ്ങൾക്ക് ചുറ്റുമുള്ള മെലനോസൈറ്റുകൾ കുറയുകയോ മെലാനിന്റെ ഉല്പാദനം നിന്നുപോകുകയോ ചെയ്യുമ്പോഴാണ് പ്രധാനമായും തലമുടി നരയ്ക്കുന്നത്. നരച്ച മുടി ഒരു വ്യക്തിയെ സംബന്ധിച്ച് വളരെയേറെ മനോവിഷമുണ്ടാക്കുന്ന കാര്യമാണ്. കെറാറ്റിൻ എന്ന് വിളിക്കപ്പെടുന്ന മാംസ്യമാണ് മുടിയിലെ പ്രധാന നിർമ്മാണ ഘടകം. അതിലുണ്ടാകുന്ന മെലാനിന്റെ അഭാവമോ കുറവോ ആണ് മുടി നരയ്ക്കുന്നതിന് കാരണമാകുന്നത്. ജനിതകപരം, പ്രായം, ശരീരത്തിലെ ഹോർമോണുകളിലുണ്ടാകുന്ന മാറ്റങ്ങൾ എന്നിങ്ങനെയുള്ള കാരണങ്ങളാണ് മെലാനിൽ കുറവുണ്ടാക്കുന്നത്. തലമുടി കറുപ്പിക്കുന്നതിനും അതിന്റെ തിളക്കവും മിനുസ്സവും വർദ്ധിപ്പിക്കുന്നതിന് ഉപയോഗിക്കപ്പെടുന്നതും, രാസപദാർത്ഥങ്ങളാൽ നിർമ്മിക്കപ്പെടുന്നതുമായ ഡൈകൾ...