ജീവിത ശൈലിയിൽ ചെറിയ മാറ്റം വരുത്തിയാൽ നമ്മൾക്ക് അസിഡിറ്റി ഒരു പരിധി വരെ നിയന്ത്രിക്കാം

Back to All Articles

ജീവിത ശൈലിയിൽ ചെറിയ മാറ്റം വരുത്തിയാൽ നമ്മൾക്ക് അസിഡിറ്റി ഒരു പരിധി വരെ നിയന്ത്രിക്കാം

ഇന്ന് അനേകം ജനങ്ങൾ വായു (അസിഡിറ്റി), ഏമ്പക്കം (ബർപിങ്), ആന്ത്രവായു (ഫ്ലാറ്റുലെൻസ്) എന്നിവ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ്. ഇതെല്ലാം തന്നെ അസിഡിറ്റിയുടെ വകഭേദങ്ങളാണ്. സമയാസമയങ്ങളിൽ   ശരിയായി കൈകാര്യം ചെയ്യാത്ത പക്ഷം കാൻസർ, പ്രമേഹം (ഡയബറ്റിസ്), ത്വക്ക്, മുടി, എന്നിവയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ, ശരീരഭാരം കുറയ്ക്കാൻ പറ്റായ്ക, എന്നിവയിൽ കൊണ്ടെത്തിക്കുന്നു.   നമ്മുടെ ശരീരത്തിലെ ഓരോ കോശത്തിനും അതിന്റെ നിലനിൽപ്പിന് ഓക്സിജൻ അത്യന്താപേക്ഷിതമാണ്. അസിഡിറ്റി ഉള്ള ഒരാളുടെ കോശത്തിൽ ഓക്സിജൻ എത്തിക്കാൻ കഴിയാത്തതിനാൽ ശരീരത്തിന് പല പ്രശ്നങ്ങൾ അനുഭവപ്പെടുകയും, അവസാനം പല രോഗങ്ങൾക്കും അടിമപ്പെടുകയും ചെയ്യുന്നു. താഴെ കൊടുത്തിരിക്കുന്ന  ചെറിയ മാറ്റങ്ങൾ നമ്മുടെ ജീവിത ശൈലിയിൽ വരുത്തിയാൽ അസിഡിറ്റി ഒരു പരിധി വരെ നിയന്ത്രിക്കാം

അന്റാസിഡ്സ്
അസിഡിറ്റിക്ക് അന്റാസിഡ്സ് കഴിക്കുന്നത് നല്ലതല്ല. കാരണം അതിനു ഒരുപാടു പാർശ്വ ഫലങ്ങൾ ഉള്ളതുകൊണ്ടുതന്നെ. ഇത് തുടർച്ചയായി കഴിക്കുകയാണെങ്കിൽ നിങ്ങൾ ഔഷധത്തിനു അടിമപ്പെടുകയും അതിന്റെ ഫലമായി മരുന്നിന്റെ അളവ് കൂട്ടേണ്ട സാഹചര്യവും കൂടുതൽ പ്രാവശ്യം കഴിക്കേണ്ടിയും വരുന്നു. അധിക അന്റാസിഡുകളിലും മെഗ്നീഷ്യം അടങ്ങിയതുകൊണ്ട്വയറിളക്കത്തിന് സാധ്യത ഉള്ളതുകൊണ്ട് അവർ അന്റാസിഡുകളിൽ അലൂമിനിയം ചേർക്കുന്നു. ഇത് മലബന്ധനത്തിനു കാരണമാകുന്നു. രക്ത സമ്മർദ്ദത്തിന് (ബ്ലഡ് പ്രഷർ) ചികിത്സ എടുക്കുന്ന ആൾ അന്റാസിഡ് ഉപയോഗിക്കുകയാണെങ്കിൽ ഗൗരവമേറിയ പ്രശ്നങ്ങൾ തന്നെ വരാൻ ഇടയാക്കുന്നു. അതുകൊണ്ടു അന്റാസിഡ് അസിഡിറ്റിയിൽ നിന്ന് താൽകാലികമായി മാത്രമേ ആശ്വാസം നൽകുന്നുള്ളൂ.

ജീവിതത്തിൽ, പ്രശ്നങ്ങൾ വേരോടെ പിഴുതെടുക്കുവാനാണ് നമ്മൾ ശ്രമിക്കുക. അതുകൊണ്ടുതന്നെ, അസിഡിറ്റി  ലളിതവും വിലകുറഞ്ഞതുമായ ചില ജീവിത ഉപായങ്ങൾ കൊണ്ട് തടയാനുള്ള വഴികളെക്കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്.  

ആഹാരങ്ങൾക്കിടയിലുള്ള സമയം
ആദ്യം മനസ്സിലാക്കേണ്ടത് നമ്മൾ കഴിച്ച ആഹാരം ദഹിക്കുന്നതിനു ശരീരം ഏകദേശം മൂന്നര തൊട്ടു നാലു മണിക്കൂർ എടുക്കുന്നു എന്നതാണ്അതിനുശേഷം ആമാശയം (സ്റ്റൊമക്) എഛ്സിഎൽ (HCL) താനെ ഉൽപാദിക്കുന്നു. അതുകൊണ്ടു നിങ്ങൾ ആഹാരങ്ങൾക്കിടയിലുള്ള സമയം മൂന്നര തൊട്ടു നാലു മണിക്കൂറിൽ കൂടുതൽ കൊടുക്കുകയാണെങ്കിൽ നിങ്ങൾക്ക് അസിഡിറ്റി വരാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. കാരണം നിങ്ങൾ ആഹാരം കഴിച്ചാലും ഇല്ലെങ്കിലും ആമാശയം മൂന്നര തൊട്ടു നാലു മണിക്കൂറിനു ശേഷം ആസിഡ് ഉൽപാദിപ്പിക്കുന്നു. നിങ്ങൾ ആഹരം കഴിച്ചിട്ടില്ലെങ്കിൽ അസിഡിന് പ്രതിപ്രവർത്തിക്കാൻ ഒന്നുമില്ലാത്തതുകൊണ്ടു അത് ആമാശയ ഭിത്തികളുമായി പ്രതിപ്രവർത്തിക്കുന്നു. ഇത് കുടൽവ്രണം     (അൾസർ), ആസിഡ് റിഫ്ലക്സ് എന്നിവ ഉണ്ടാകാനുള്ള സാദ്ധ്യത സൃഷ്ടിക്കുന്നു. ആസിഡ് റിഫ്ലക്സ് എന്ന് പറയുന്നത് വയറിൽ ആഹാരമില്ലാത്ത സമയത്തു ആമാശയം ഉല്പാദിപ്പിക്കുന്ന ഒരു അധിക ആസിഡ് ആണ്. അതുകൊണ്ടാണ് ആഹാരം കഴിക്കാത്ത സാഹചര്യങ്ങളിൽ നമ്മൾക്ക് വയറു എരിയുന്നത്അന്നനാളം വളരെ നേരിയത് ആയതുകൊണ്ട് ആസിഡ് റിഫ്ലക്സ് അതിന്റെ ഭിത്തികൾക്ക് ഹാനി വരുത്തുന്നു. അതുകൊണ്ടു ആഹാരങ്ങൾ തമ്മിലുള്ള സമയം മൂന്നര തൊട്ടു നാല് മണിക്കൂറിൽ കൂടുതൽ വെക്കാതിരിക്കുക. പ്രഭാത ഭക്ഷണത്തിനും, ഉച്ച / രാത്രി ഭക്ഷണങ്ങൾക്കും കൃത്യമായ സമയം വെക്കുക. അതുവഴി നിങ്ങൾക്ക് അസിഡിറ്റിയെ അകറ്റി നിർത്താൻ കഴിയും.

ആഹാരം അതിവേഗം കഴിക്കരുത്
ദഹനം തുടങ്ങുന്നത് വായിൽനിന്നാണെന്നുള്ളത് നമ്മൾക്ക് എല്ലാവർക്കും അറിയുന്ന ഒരു കാര്യമാണ്. നമ്മുടെ പല്ലുകളാണ് ആഹാരപദാർത്ഥങ്ങൾ ചെറിയ കഷ്ണങ്ങളായി തീർക്കുവാൻ സഹായിക്കുന്നത്ആഹാരപദാർത്ഥങ്ങൾ ശരിയായി ചവച്ചരയ്ക്കാതെ കഴിക്കുകയാണെങ്കിൽ, വലിയ കഷ്ണങ്ങളായാണ് അത് ആമാശയത്തിലെത്തുന്നത്. ഇതു കാരണം ആമാശയത്തിന്  അത് ദഹിപ്പിക്കുന്നതിനായി കൂടുതൽ ആസിഡ് ഉൽപാദിപ്പിക്കേണ്ടിവരും. കൂടുതൽ ആസിഡ് ഉൽപാദിപ്പിക്കുമ്പോൾ കൂടുതൽ അസിഡിറ്റി അനുഭവപ്പെടുന്നു. അതുകൊണ്ട്, ആഹാരം ശരിയായി ചവച്ചരക്കാതെ എളുപ്പം കഴിക്കുകയാണെങ്കിൽ, നിങ്ങൾക്കു അസിഡിറ്റി വരാനും, അതുമൂലം വീണ്ടും ആസിഡ് റിഫ്ലക്സ് ഉൽപാദിപ്പിക്കപ്പെടാനും സാദ്ധ്യതയുണ്ട്. നമ്മുടെ ഉമിനീരിൽ (സലൈവ) തന്നെ കൊഴുപ്പും, കാർബോഹൈഡ്രേറ്റും ദഹിപ്പിക്കാനുള്ള   ദഹന രസങ്ങളുണ്ട്. ആഹാരം ശരിയായി ചവച്ചരച്ചു കഴിക്കുകയാണെങ്കിൽ പകുതി ദാഹിച്ചു കഴിഞ്ഞ ആഹാരമായിരിക്കും ആമാശയത്തിലെത്തുക. അതുകൊണ്ട് അതിനു കുറച്ചു ആസിഡ് മാത്രമേ ഉൽപാദിക്കേണ്ടിവരുള്ളൂആമാശയം കൂടുതൽ ആസിഡ് ഉൽപാദിപ്പിക്കുകയാണെങ്കിൽ, നിങ്ങൾ കഴിച്ച ആഹാരത്തിന്റെ പോഷകഗുണം നഷ്ടപ്പെടുന്നു. അതിനാൽ കഴിച്ച ആഹാരത്തിന്റെ പോഷകഗുണം നിങ്ങൾക്ക് ലഭിക്കാതെ പോകുന്നു.

ഓരോ ആഹാരവും കൃത്യ സമയത്തു കഴിക്കുകയും അത് ദിവസേന പാലിക്കുകയും ചെയ്യുക
ആഹാരം കൃത്യ സമയത്തു കഴിക്കുnnathum അത് ദിവസേന പാലിക്കുകയും ചെയ്യുന്നത് വളരെ പ്രധാനപ്പെട്ട  ഒരു കാര്യമാണ്അതുകൊണ്ടു പ്രഭാത  / ഉച്ച  / രാത്രി  ഭക്ഷണങ്ങൾക്കു കൃത്യമായ സമയം വെക്കുക. അത് ദിവസേന പാലിക്കാനും ശ്രദ്ധിക്കുക. നമ്മുടെ തലച്ചോറ് പോലെ നമ്മുടെ മാംസപേശികൾക്കും, കോശങ്ങൾക്കും, ഓർമശക്തിയുണ്ട്. അതുകൊണ്ട് ദിവസവും ഒരേ സമയത്തു ആഹാരം കഴിക്കുമ്പോൾ, ആമാശയ പേശികൾക്ക് ആഹാരം ലഭിക്കുന്ന സമയം അറിയാം, അതിനനുസരിച് സമീകൃത ആസിഡ് മാത്രം ഉൽപാദിക്കുന്നു.   അതുകൊണ്ട്, ഓരോ ആഹാരവും കൃത്യ സമയത്തു കഴിക്കുകയും അത് ദിവസേന പാലിക്കുകയും ചെയ്യുക  

താൻ എന്ത് ആഹാരമാണ് കഴിക്കുന്നത് എന്നതിനെക്കുറിച്ചു ജാഗരൂപനായിരിക്കുക
പഴങ്ങൾ, പച്ചക്കറികൾ, പയറുവർഗ്ഗങ്ങൾ, ഇലക്കറികൾ, ധാന്യങ്ങൾ, എന്നിവ കഴിക്കുമ്പോൾ എത്ര ആസിഡ് ഉല്പാദിപ്പിക്കണമെന്ന് നമ്മുടെ ശരീരത്തിനറിയാം. പക്ഷെജങ്ക് ഫൂഡ്, പ്രോസെസ്സഡ് ഫുഡ്, അധിക പഞ്ചസാര, അധിക ഉപ്പ്, എന്നിവയെ ദഹിപ്പിക്കുന്നതിന് എത്ര ആസിഡ് വേണമെന്ന് നമ്മുടെ ശരീരത്തിനറിയില്ലഅതിനാൽ ഇവയെ ദഹിപ്പിക്കുന്നതിനായി കൂടുതൽ ആസിഡ് ഉൽപാദിക്കുന്നു. അതുകൊണ്ടാണ്, വെളിയിലെ ആഹാരം കുറച്ചു കഴിച്ചാലും ചിലർക്ക് അസിഡിറ്റി അനുഭവപ്പെടുന്നത്

ചികിത്സ 
ചില മരുന്നുകൾ ദഹിപ്പിക്കുന്നതിനായി ശരീരം കൂടുതൽ ആസിഡ് ഉൽപാദിക്കുന്നു. അതുകൊണ്ടാണ് ചില മരുന്നുകൾ കഴിക്കുമ്പോൾ അസിഡിറ്റി അനുഭവപ്പെടുന്നത്. അതുകൊണ്ട് മരുന്നുകൾ പ്രതേകിച്ചും ആന്റിബയോട്ടിക്സ് കഴിക്കുമ്പോൾ കൂടെ പ്രോബയോട്ടിക്സും, ബി കോംപ്ലെക്സും നിർബന്ധമായി കഴിക്കുക. കാരണം  ആന്റിബയോട്ടിക്സ് മരുന്നുകൾ വയറിലെ നല്ല ബാക്ടീരിയയേയും, ചീത്ത  ബാക്ടീരിയയേയും നശിപ്പിച്ച് അസിഡിറ്റി ഉണ്ടാക്കുകയും ബികോംപ്ലെസ് വിറ്റമിനെ നശിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട് കുറവ് നികത്തേണ്ടത് അത്യാവശ്യമാണ്.  

ശരീരം ക്ഷാരസ്വഭാവമുള്ള (ആൽക്കലിൻ) ആക്കി വെക്കുക
ശരീരം ക്ഷാരസ്വഭാവമുള്ള (ആൽക്കലിൻ) ആക്കി വെക്കുക എന്നതാണ് അടുത്ത നടപടിനമ്മുടെ ശരീരത്തിൽ പിഎഛ് റെഗുലേറ്റർ ഉണ്ട്, പക്ഷെ ജങ്ക് ഫുഡ് കഴിക്കുമ്പോൾ ശരീരം കൂടുതൽ ആസിഡ് ഉൽപാദിപ്പിക്കുന്നു. അവസരത്തിൽനാരങ്ങ വെള്ളം, വെള്ളരിക്ക, കാരറ്റ്, എന്നിവ ശരീരത്തെ ആൽക്കലിൻ ആയി  വെക്കാൻ സഹായിക്കുന്നു.  

 

വെള്ളവും ഓക്സിജനും
വളരെകുറവ് വെള്ളം കുടിക്കുന്ന ഒരുപാടു ആളുകളെ ഇന്ന് നമുക്ക് കാണാൻ സാധിക്കും. ആവശ്യമുള്ള വെള്ളത്തിന്റെ ഒരംശം കുറഞ്ഞാൽ കൂടി, ശരീരത്തിന് ക്ഷീണം, അസിഡിറ്റി, തുടങ്ങിയ പല പ്രശ്നങ്ങളും വരാൻ സാദ്ധ്യതയുണ്ട്അതുകൊണ്ട് ആവശ്യത്തിനുള്ള വെള്ളം കുടിക്കുക. യോഗ, ബ്രീത്തിങ്, തുടങ്ങിയ വ്യായാമങ്ങൾ ചെയ്താൽ അസിഡിറ്റി കുറയ്ക്കാൻ സാധിക്കുംഓക്സിജനും ഇതിൽ ഒരു തുല്യ പങ്കു വഹിക്കുന്നുനമ്മൾ ഓരോ പ്രാവശ്യം ശ്വാസമെടുക്കുമ്പോഴും ഓക്സിജൻ ശരീരത്തിനകത്തോട്ടു പോകുന്നു. അങ്ങിനെ ആസിഡിന്റെയും അൽകലിന്റെയും അളവ് സമീകൃതമാകുന്നു. അതുകൊണ്ട് ഓരോ ആഹാരം കഴിക്കുന്നതിനു മുൻപും മൂന്ന് പ്രാവശ്യം ദീർഘ ശ്വാസം വിടുന്നത് ശരീരത്തിലും ആമാശയത്തിലും കൂടുതൽ ഓക്സിജൻ കടത്തിവിടുന്നതിന് സഹായകമാകുന്നു. വ്യായാമം ഏവരും ചെയ്യാൻ ശ്രമിക്കേണ്ടതാണ്.  

From a pimple to cancer, our You Care Wellness Program helps you find a way


Talk to our integrative team of experts today 


18001020253 

info@lukecoutinho.com 

Share this post

Leave a Reply

Your email address will not be published. Required fields are marked *

Back to All Articles