പ്രകൃതിദത്തമായ വീട്ടുവൈദ്യത്തിലൂടെ നരച്ച മുടി കറുപ്പിക്കാം

Back to All Articles
grey hair

പ്രകൃതിദത്തമായ വീട്ടുവൈദ്യത്തിലൂടെ നരച്ച മുടി കറുപ്പിക്കാം

രോമകൂപങ്ങൾക്ക് ചുറ്റുമുള്ള മെലനോസൈറ്റുകൾ കുറയുകയോ മെലാനിന്റെ ഉല്പാദനം നിന്നുപോകുകയോ ചെയ്യുമ്പോഴാണ് പ്രധാനമായും തലമുടി നരയ്ക്കുന്നത്. നരച്ച മുടി ഒരു വ്യക്തിയെ സംബന്ധിച്ച് വളരെയേറെ മനോവിഷമുണ്ടാക്കുന്ന കാര്യമാണ്. കെറാറ്റിൻ എന്ന് വിളിക്കപ്പെടുന്ന മാംസ്യമാണ് മുടിയിലെ പ്രധാന നിർമ്മാണ ഘടകം. അതിലുണ്ടാകുന്ന മെലാനിന്റെ അഭാവമോ കുറവോ ആണ് മുടി നരയ്ക്കുന്നതിന് കാരണമാകുന്നത്. ജനിതകപരം, പ്രായം, ശരീരത്തിലെ ഹോർമോണുകളിലുണ്ടാകുന്ന മാറ്റങ്ങൾ എന്നിങ്ങനെയുള്ള കാരണങ്ങളാണ് മെലാനിൽ കുറവുണ്ടാക്കുന്നത്. തലമുടി കറുപ്പിക്കുന്നതിനും അതിന്റെ തിളക്കവും മിനുസ്സവും വർദ്ധിപ്പിക്കുന്നതിന് ഉപയോഗിക്കപ്പെടുന്നതും, രാസപദാർത്ഥങ്ങളാൽ നിർമ്മിക്കപ്പെടുന്നതുമായ ഡൈകൾ കാലക്രമേണ മോശപ്പെട്ട അനന്തരഫലങ്ങൾ സൃഷ്ടിക്കും. അതിനാൽ നരച്ച തലമുടി കറുപ്പിക്കാൻ സഹായിക്കുന്ന പ്രകൃതിദത്തമായ ചില മാർഗ്ഗങ്ങളെക്കുറിച്ചാണ് ഈ ലേഖനത്തിൽ നമ്മൾ ചർച്ചചെയ്യുന്നത്.

  1. ബ്ലാക് ടീ

തലമുടിയിൽ ബ്ലാക് ടീ തേയ്ക്കുന്നതിലൂടെ ക്രമേണ അവ കറുപ്പ് നിറമുള്ളതായിത്തീരും. മാത്രമല്ല തലമുടിയുടെ ഉള്ള് വർദ്ധിക്കുന്നതിനും നല്ല തിളക്കം ലഭിക്കുന്നതിനും സഹായിക്കും. ബ്ലാക് ടീ ഉപയോഗിച്ച് ഉണ്ടാക്കിയെടുത്ത മാസ്‌ക് ആഴ്ചയിൽ രണ്ടുപ്രാവശ്യം ഉപയോഗിക്കുക. ശരിയായ ഫലം ലഭിക്കണമെങ്കിൽ, അതിനുശേഷം ഷാംപൂ ഉപയോഗിക്കുന്നത് ഒഴിവാക്കുക. നരച്ച മുടി കറുപ്പിക്കാൻ ബ്ലാക്ക് ടീയ്ക്ക് കഴിയും.

  1. വെളിച്ചെണ്ണയും നാരങ്ങാനീരും

തലമുടിക്കുവേണ്ട വളരെ പ്രധാനപ്പെട്ട രണ്ട് ചേരുവകളാണ് വെളിച്ചെണ്ണയും നാരങ്ങാനീരും. രോമകൂപങ്ങളിലെ വർണ്ണകോശങ്ങളെ നിലനിറുത്തുന്നതിനും ദിവസം ചെല്ലുന്തോറും മുടിയ്ക്ക് കറുപ്പുനിറം കൂടുന്നതിനും അവ സഹായിക്കുന്നു. നല്ല ഫലം ഉണ്ടാകണമെങ്കിൽ, ആഴ്ചയിൽ രണ്ടുപ്രാവശ്യം വെളിച്ചെണ്ണയും നാരങ്ങാനീരും ചേർന്ന ലായനി  മുടിയിൽ പുരട്ടണം.

  1. നെല്ലിക്ക

തലമുടിയ്ക്ക് വളരെയേറെ ഗുണകരമായ ഒന്നാണ് നെല്ലിക്ക. ഡൈ ചെയ്യുന്നതിനുള്ള കുഴമ്പായി ഉപയോഗിക്കുകയാണെങ്കിൽ കൂടുതൽ പ്രയോജനം  ലഭിക്കുമെന്ന കാര്യം തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. മൈലാഞ്ചിയും നെല്ലിക്കാ നീരുമായി കൂട്ടിക്കലർത്തി തലമുടിയിൽ തേയ്ക്കാം. തലമുടിയ്ക്ക് ആവശ്യത്തിനുള്ള ഉറപ്പ് നൽകുന്നതിന് പുറമെ, ശിരോചർമ്മത്തിൽ ഈർപ്പം നിലനിൽക്കുന്നതിന് നെല്ലിക്ക സഹായിക്കുന്നു. മൈലാഞ്ചിയിൽ അടങ്ങിയിരിക്കുന്ന ബാക്ടീരിയാ വിരുദ്ധവും ഫംഗസ് വിരുദ്ധവുമായ ഘടകങ്ങൾ ശിരോചർമ്മത്തിലെ അമ്ലക്ഷാരനില  പരിപാലിക്കുന്നു. നര മാറ്റുവാൻ വീട്ടിൽ ചെയ്യാവുന്ന പ്രകൃതിദത്തമായ ഏറ്റവും നല്ല പ്രതിവിധി നെല്ലിക്കയും മൈലാഞ്ചിയും ഉപയോഗിച്ചുള്ള വീട്ടുവൈദ്യമാണെന്ന് പറയുവാനാകും. കാര്യക്ഷമമായ ഫലം ഉറപ്പുവരുത്തുന്നുതിനുവേണ്ടി, ഇവ ഉപയോഗിച്ചുള്ള പായ്ക്ക് മാസത്തിലൊരിക്കൽ പ്രയോഗിക്കുക.

  1. ഉരുളക്കിഴങ്ങ്

സാവധാനമാണെങ്കിലും, എന്നാൽ വളരെ കാര്യക്ഷമമായ രീതിയിൽ തലമുടി കറുപ്പിക്കാൻ സഹായിക്കുന്നതും എളുപ്പത്തിൽ നടത്താനാകുന്നതുമായ മാസ്‌ക് ഉരുളക്കിഴങ്ങ് ഉപയോഗിച്ച് നിങ്ങൾക്ക് ഉണ്ടാക്കിയെടുക്കാം. അതിനുവേണ്ടി വെള്ളത്തിൽ വെന്തുചേരുന്ന അളവിന് ഉരുളക്കിഴങ്ങിനെ വേവിക്കുക. അങ്ങനെ തയ്യാറാക്കിയ ഉരുളക്കിഴങ്ങുനീര് തലമുടിയിൽ തേയ്ക്കുക. കുറച്ചുകഴിഞ്ഞ് കഴുകിക്കളയുക. ഇങ്ങനെ ഉരുളക്കിഴങ്ങിൽനിന്നും ഉണ്ടാക്കിയെടുക്കുന്ന അന്നജ ലായനിക്ക് തലമുടിയുടെ നിറം വീണ്ടെടുക്കുന്നതിനും നരയുണ്ടാകുന്നത് തടയുന്നതിനും കഴിയും.

  1. പീച്ചിങ്ങ

മുടിയ്ക്ക് നിറംകൊടുക്കുന്ന ശിരോചർമ്മത്തിലെ കേശ വർണ്ണകങ്ങളെ വീണ്ടെടുക്കാൻ സഹായിക്കുന്നിലൂടെ തലമുടിയുടെ നരച്ച നിറം കറുപ്പിക്കാൻ പീച്ചിങ്ങയ്ക്ക് കഴിയും. നിങ്ങൾ ആകെ ചെയ്യേണ്ടത് ഒരു പീച്ചിങ്ങ തിളപ്പിക്കുക എന്നതാണ്. കുറച്ച് വെളിച്ചെണ്ണകൂടി അതിൽ ഒഴിക്കുക. അങ്ങനെ തയ്യാറാക്കപ്പെടുന്ന ലായനി തണുത്തുകഴിയുമ്പോൾ തലമുടിയിൽ തേയ്ക്കുക. രോമകൂപങ്ങളെ ബലപ്പെടുത്താൻ ഈ പായ്ക്ക് സഹായിക്കും. കാര്യക്ഷമമായ ഫലം ലഭിക്കുന്നതിന് ആഴ്ചയിൽ രണ്ടുമുതൽ മൂന്ന് പ്രാവശ്യം ഈ മാസ്‌ക് പ്രയോഗിക്കുക.

  1. ഓട്‌സ്

നാനാവിധത്തിലുള്ള ആരോഗ്യനേട്ടങ്ങൾക്ക് പേരുകേട്ട ഒന്നാണ് ഓട്‌സ്. എന്നാൽ നരച്ച മുടി കറുപ്പിക്കുവാനുള്ള ഒരു കഴിവ് അതിനുണ്ടെന്ന് എപ്പോഴെങ്കിലും നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ദിവസവും കഴിക്കുന്ന പ്രഭാതഭക്ഷണമായി ഓട്‌സിനെ നിങ്ങൾക്ക് ഉപയോഗിക്കാം. അതുമല്ലെങ്കിൽ ബദാം എണ്ണ ചേർത്ത് കുഴമ്പുരൂപത്തിൽ തയ്യാറാക്കിയെടുക്കാം. ഓട്‌സിൽ സമൃദ്ധമായി കാണപ്പെടുന്ന ബയോട്ടിൻ എന്ന ഘടകം മുടിയിലെ നര ഭേദമാക്കുവാൻ വളരെ ഫലപ്രദമായ ഒന്നാണ്. മുടിയെ കറുപ്പിക്കുന്നതിനോടൊപ്പം അതിനെ വളരെയധികം പോഷിപ്പിക്കുവാനും അതിന് കഴിയും. ഓട്‌സ് ഉപയോഗിച്ച് ഉണ്ടാക്കിയെടുത്ത കുഴമ്പിനെ പ്രകൃതിദത്തമായ ഒരു കണ്ടീഷണറായി പ്രയോജനപ്പെടുത്താം. ഇങ്ങനെ തയ്യാറാക്കുന്ന ഓട്‌സ് കുഴമ്പ് ആഴ്ചയിൽ ഒരു പ്രാവശ്യം ഉപയോഗിക്കുക.

  1. സവാള നീര്

മുടിയിഴകൾ അതിന്റെ ചുവട്ടിൽനിന്നുതന്നെ കറുത്തുതുടങ്ങാൻ കാരണക്കാരനായ കാറ്റലെയ്‌സ് എന്ന എൻസൈം സവാളയിൽ വലിയ തോതിൽ അടങ്ങിയിരിക്കുന്നു. മാത്രമല്ല ബയോട്ടിൻ, മഗ്നീഷ്യം, ചെമ്പ്, ജീവകം സി, ഫോസ്ഫറസ്, സൾഫർ, ജീവകം ബി1, ജീവകം ബി6, ഫൊലേറ്റ് എന്നിവയും ധാരാളമായി അടങ്ങിയിരിക്കുന്നു. മുടി കറുക്കുന്നതിനും മുടിപൊഴിച്ചിൽ തടയുന്നതിനും ഇവ സഹായിക്കുന്നു. സവാളകൊണ്ടുള്ള പായ്ക്ക് തയ്യാറാക്കുന്നതിന്, നിങ്ങൾ ആകെ ചെയ്യേണ്ടത് ഒരു സവാളയുടെ നീര് പിഴിഞ്ഞെടുക്കുക എന്നതാണ്. തുടർന്ന് തലമുടിയിൽ തേയ്ക്കുക. രോമകൂപങ്ങളിൽ എത്തിച്ചേരുന്നു എന്ന് ഉറപ്പുണ്ടായിരിക്കണം. 40 മിനുറ്റുനേരം ഈ പായ്ക്കിനെ അങ്ങനെ നിലനിറുത്തുക. അതിനുശേഷം കഴുകിക്കളയുക. കാര്യക്ഷമമായ ഫലം ഉറപ്പുവരുത്തുന്നതിനുവേണ്ടി, ആഴ്ചയിൽ രണ്ടുപ്രാവശ്യം ഈ പായ്ക്ക് ഉപയോഗിക്കുക.

From a pimple to cancer, our You Care Wellness Program helps you find a way


Talk to our integrative team of experts today 


18001020253 

info@lukecoutinho.com 

Share this post

Leave a Reply

Your email address will not be published. Required fields are marked *

Back to All Articles